ഭാരതീയ നഗർ (കരിങ്കൽക്കുഴി):- കെ.എസ് & എ സി സംഘടിപ്പിച്ച മൂന്നാമത് വയലാർ ഗാനോത്സവം ഗ്രാൻ്റ് ഫിനാലെയിൽ ഗീത് ചാന്ദ് പൂതപ്പാറ ഒന്നാം സ്ഥാനം നേടി.ആദിത്യ നണിയൂർ രണ്ടാം സ്ഥാനവും നന്ദന രാജീവൻ കൊളച്ചേരി മൂന്നാം സ്ഥാനവും നേടി.
അറുപതോളം പാട്ടുകാരിൽ നിന്നും തെരഞ്ഞെടുത്ത പതിനാറ് ഗായക പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.
സംഘാടക സമിതി ചെയർമാൻ കെ.വി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഗായകൻ രതീഷ് കുമാർ പല്ലവി ഉദ്ഘാടനം നിർവഹിച്ചു.ഡോ. പ്രമോദ് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി.
നാട്ടിലെ മുതിർന്ന പാട്ടുകാരി എം വി ജാനകിയമ്മയെ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി നാരായണൻ ആദരിച്ചു. ഡോ. ഷിജി രാജൻ, വി.വി ശ്രീനിവാസൻ, അനഘ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. വിജേഷ് നണിയൂർ സ്വാഗതവും രജിത്ത്. എ.വി നന്ദിയും പറഞ്ഞു.