മോറാഴ സമര നായകനായ ഇരുൾവഴിയിലെ കനൽനക്ഷത്രത്തെ കാണാൻ മയ്യിൽ നാട് ഒഴുകിയെത്തി


മയ്യിൽ :-
മോറാഴ സമര നായകൻ അറാക്കൽ കുഞ്ഞിരാമന്റെ ജീവചരിത്രത്തെ ആസ്പദമാക്കി മയ്യിൽ നാടകക്കൂട്ടം തയ്യാറാക്കിയ നാടകം 'സഖാവ് അറാക്കൽ  ഇരുൾ വഴിയിലെ കനൽ നക്ഷത്രം' അരങ്ങിലെത്തി. മയ്യിൽ നാടകക്കൂട്ടത്തിന്റെ നാലാമത് നാടകം കാണാൻ വൻ ജനവലി തന്നെ മയ്യിൽ സ്കൂൾ ഗ്രൗണ്ടിലെത്തി.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാത്രി 8 മണിയോടെ നാടകാവതരണം ആരംഭിച്ചു.മികച്ച അഭിനയവും രംഗസജ്ജീകരണങ്ങളും ഗാനങ്ങളും കൊണ്ട് പ്രേക്ഷക പ്രീതി നേടാൻ നാടകത്തിന് സാധിച്ചു.

 നാടക സംവിധാനം സോബി സോമഗ്രമമാണ്. കോഴിക്കോട് ഡയറ്റിലെ അധ്യാപകനും  നാടകകൃത്തുമായ ഡോ.കെ.എ വാസുദേവനാണ് രചന നിർവഹിച്ചത്.വിവരശേഖരണം നടത്തിയത് സി വി അനൂപ് ലാൽ ആണ്.മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ പട്ടാന്നൂർ ഗാനരചനയും ഡോ.ഉണ്ണികൃഷ്ണൻ പയ്യാവൂർ സംഗീതവും നിർവ്വഹിച്ചു.രഞ്ജിത്ത് ശ്രീധർ, അനന്യ മനോജ്, മധുരിമ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.മയ്യിൽ, മലപ്പട്ടം, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിൽ നിന്ന് 32 ഓളം പേർ നാടകത്തിൽ അഭിനയിച്ചു.

നേരത്തെ നടന്ന ഉദ്ഘാടന ചടങ്ങിൽ വച്ച് മുൻ മന്ത്രി ഇ പി ജയരാജൻ നാടകം ഉദ്ഘാടനം ചെയ്തു. കെ.സി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കരിവെള്ളൂർ മുരളി, കവി മുരുകൻ കാട്ടാക്കട ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വച്ച് സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ജേതാവ് കരിവെള്ളൂർ മുരളിയെ ആദരിച്ചു.

ചടങ്ങിന് ഒ.എം അജിത്ത് സ്വാഗതവും വി.വി മോഹനൻ നന്ദിയും പറഞ്ഞു.

മോറാഴ സമരനായകനായ കയരളം സ്വദേശി  സ.അറാക്കലിൻ്റെ ജീവിതത്തിൻ്റെ നാടകാവിഷ്കാരം കാണാനായി വൻ ജനാവലി തന്നെയാണ് മയ്യിൽ സ്കൂൾ ഗ്രൗണ്ടിലെത്തിയത്.




Previous Post Next Post