കൊളച്ചേരി :- കരിങ്കൽ കുഴിയിലെ പാൽ സൊസൈറ്റിക്ക് മുന്നിലായി റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു.റോഡ് വീതി കൂട്ടിയെങ്കിലും ഇവിടത്തെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോ ഴും മുന്നോളം ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡു താറിംങ്ങിന് തൊട്ടാണ് ഉള്ളത്.
ഇത് വാഹനഗതാഗത്തിന് തന്നെ അപകട ഭീഷണിയാവുന്നുണ്ട്. വാഹനങ്ങൾ മറികടന്നു മുന്നേറേണ്ട അവസ്ഥ വന്നാലോ എതിർദിശയിലെ വാഹനത്തിന് സൈഡ് കൊടുക്കേണ്ടി വന്നാലോ വൻ അപകട സാധ്യത ഇതു മൂലം ഉണ്ടാവാൻ സാധ്യതയുണ്ട്.
ഈ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.