കുറ്റ്യാട്ടൂർ:-മാർച്ച് 28, 29 ദ്വിദിന പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ കുറ്റ്യാട്ടൂർ, മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ നടത്തി. കുണ്ടിലാക്കണ്ടിയിൽ കർഷക സംഘം ഏറിയ വൈസ് പ്രസിഡണ്ട് പി.ദിവാകരൻ ഉൽഘാടനം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആർ.വി.രാമകൃഷ്ണൻ, കെ.പ്രകാശൻ ,കെ.രാമചന്ദ്രൻ ,കുതിരയോടൻ രാജൻ, കെ.ഗണേശൻ എന്നിവർ സംസാരിച്ചു.ചട്ടുകപ്പാറയിൽ ജാഥ സമാപിച്ചു. സമാപന യോഗത്തിൽ CITU ഏരിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു.കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.