ചേലേരി:-ചേലേരി മണ്ഡലം 152- ബൂത്തിലെ അഞ്ചാമത്തെ CUC സമ്മേളനം KPCC മെമ്പർ ശ്രീ കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.DCC ജനറൽ സെക്രട്ടറി ശ്രീ കെ.സി.ഗണേശൻ, ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ.എം ശിവദാസൻ, മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൽ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ മുരളീധരൻ മാസ്റ്റർ, ബൂത്ത് പ്രസിഡണ്ട് എം . പി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.
കെ.സി.രാജീവൻ അദ്ധ്യക്ഷം വഹിച്ചു.മുതിർന്ന പാർട്ടി അംഗം പുളുക്കൂൽ ലക്ഷ്മിയമ്മ പതാക ഉയർത്തി. ചടങ്ങിൽ വച്ച് മുതിർന്ന പാർട്ടി അംഗങ്ങളായ പുളുക്കൂൽ ലക്ഷ്മിയമ്മ, ടി ഗോവിന്ദൻ ,നാരായണൻ എന്നിവരെ ആദരിച്ചു. CUC സിക്രട്ടറി ടി സതീശൻ ചടങ്ങിന് നന്ദി പറഞ്ഞു.വന്ദേമാതര ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടി ദേശീയ ഗാനത്തോടെ സമാപിച്ചു.