മയ്യിൽ NSS കരയോഗം വാർഷിക പൊതുയോഗം നടത്തി

 

മയ്യിൽ:-NSS കരയോഗം മയ്യിൽ വാർഷിക പൊതുയോഗം നടത്തി. NSS കരയോഗം മയ്യിലിൻ്റെ നേതൃത്വത്തിൽ  മയ്യിൽ വ്യാപാരി ഭവനിൽ വച്ച് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ടി വി രാധാകൃഷ്ണൻ, നമ്പ്യാർ സ്വാഗതവും, പ്രസിസന്റ് ആർ ദിവാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു .

സെക്രട്ടറി കെ ടി പത്മനാഭൻ നമ്പ്യാർ, വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി ഭാർഗവിയമ്മ  ദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.എം വി കുഞ്ഞിരാമൻ മാസ്റ്റർ, കെ കെചന്ദ്രശേഖരൻ നമ്പ്യാർ, എ കെ ബാലൻ നമ്പ്യാർ, കെ സി ചന്ദ്രൻ നമ്പ്യാർ, പി വി കോമളവല്ലിയമ്മ, എന്നിവർ  സംസാരിച്ചു. ലളിത കെ കെ എന്നവർക്ക് മകളുടെ വിവാഹ ധനസഹായം ചെക്ക് കൈമാറി.

Previous Post Next Post