കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്: മാണിയൂർ തോട് ശുചീകരണം നടത്തി

 

കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് "ഇനി ഞാൻ ഒഴുകട്ടെ" പ്രവർത്തനത്തിൻ്റെ  ഭാഗമായി മയ്യിൽ ഐ ടി എം കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ സംയുക്താഭിമുഖ്യത്തിൽ മാണിയൂർ തോട് ശുചീകരണം നടത്തി.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി നിജിലേഷ് ൻ്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി റെജി പരിപാടി ഉദ്ഘാടനം ചെയ്തു.ഐ ടി എം കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രീതി കെ, പതിനൊന്നാം വാർഡ് വികസനസമിതി കൺവീനർ കെ രാമചന്ദ്രൻ ,ഐ ടി എം കോളേജ് എൻഎസ്എസ് യൂണിറ്റ് ലീഡർ ഹിദ ഷെറിൻ തുടങ്ങിയവർ സംസാരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെസി അനിത സ്വാഗതവും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത നന്ദിയും രേഖപ്പെടുത്തി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ഐ ടി എം കോളേജ് എൻഎസ്എസ് വളണ്ടിയേർസ്, തൊഴിലുറപ്പ് തൊഴിലാളികൾ,സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.



Previous Post Next Post