കുറ്റ്യാട്ടൂർ :- എല്ലുപൊടിയുന്ന വേദനക്കിടയിലും USS വിജയം നേടിയ ആകാശ് സുനിലിനെ അഭിനന്ദിച്ചു, BJP പഴശ്ശി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആകാശ് സുനിലിൻ്റെ വീട്ടിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്.
പഴശ്ശി ബൂത്ത് ഇൻ ചാർജ്ജു കൂടിയായ മഹിളാ മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി റിട്ടേ: കേണൽ സാവിത്രി അമ്മ കേശവൻ പഴശ്ശി ബൂത്ത് കമ്മറ്റിയുടെ സ്നേഹോപഹാരം കൈമാറി .BJP മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്, മണ്ഡലം ട്രഷറർ ബാബുരാജ് രാമത്ത്, കുറ്റ്യാട്ടൂർ ഏരിയ വൈസ് പ്രസിഡണ്ട് കെ കെ വത്സരാജൻ, ബൂത്ത് BLA ഹരീഷ് ,രാധാകൃഷ്ണൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു .
പഴശ്ശീയിലെ കെ കെ സുനിൽ ടി.കെ ജിഷ ദമ്പതികളുടെ മകനാണ് ആകാശ് സുനിൽ . മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരത്തിലെ ആകാശ് സുനിലാണ് ചക്രക്കസേരയിലും വാക്കറിലും വിദ്യാലയത്തിലെത്തി വിജയം നേടിയത്.എല്ലുകൾ പൊട്ടിപ്പോകുന്ന അപൂർവ ജനതിക വൈകല്യമാണ് ആകാശിന്.