തളിപ്പറമ്പ്: വില്പനക്കായി കൊണ്ടുവരികയായിരുന്ന ആറ് ലിറ്റർ വിദേശമദ്യവുമായി പിടിയിൽ. കുപ്പം ചാലത്തൂർ റോഡിൽ മുക്കോണം ഹൗസ് ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന ചന്ദ്രൻ എന്ന ചെമ്മഞ്ചേരി വീട്ടിൽ രാമചന്ദ്രനെ (72)യാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. മദ്യവിൽപന നടത്തി വരികയായിരുന്ന ഇയാളെകുറച്ചു നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. നണിച്ചേരി പറശ്ശിനി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പാടിക്കുന്നിൽ വെച്ച് ആറു ലിറ്റർ വിദേശമദ്യവുമായി ഇയാൾ പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായഷൈജു, വിനീഷ്, വിനീത് എന്നിവരും ഉണ്ടായിരുന്നു.