AKTA കമ്പിൽ ഏരിയ സമ്മേളനം നടത്തി

 


കൊളച്ചേരി :- എകെടിഎ കമ്പിൽ ഏരിയ സമ്മേളനം സി ശശീന്ദ്രൻ നഗറിൽ (പാടിക്കുന്ന് രക്തസാക്ഷി മന്ദിരം, കരിങ്കൽകുഴി) വെച്ച് നടന്നു. കെ കുഞ്ഞിരാമാന്റെ അധ്യക്ഷതയിൽ എകെടിഎ ജില്ലാ കമ്മിറ്റി അംഗം പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

ഏരിയ സെക്രട്ടറി ബി എം വിജയൻ പ്രവർത്തന റിപ്പോർട്ട്‌ അവതരപ്പിച്ചു. ട്രഷറർ മനോഹരൻ വി കെ വരവ് ചെലവ് കണക്കുകൾ അവതരപ്പിച്ചു. സ്ഥാപകനേതാക്കളിൽ ഒരാളായ ജില്ലാ കമ്മിറ്റിയംഗം എം പദ്മനഭനെ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ വി പുഷ്പജൻ സംസാരിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ 3000രൂപയായി വർധിപ്പിക്കണമെന്ന് സമ്മേളനം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. വിധവ പെൻഷൻ വിതരണത്തിൽ ഉള്ള അപാകതകൾ പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയം പാസാക്കി.

ഭാരവാഹികൾ

സെക്രട്ടറി ബി എം വിജയൻ

പ്രസിഡന്റ്‌ പി ലക്ഷ്മണൻ

ട്രഷറർ ഐ വി ചന്ദ്രൻ.



Previous Post Next Post