കൊളച്ചേരി: - ഭാരതീയ ജനതാപാർട്ടിയുടെ സ്ഥാപകദിനം കൊളച്ചേരി പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ സമുചിതമായ് ആഘോഷിച്ചു .
ചേലേരി ഈശാനമംഗലം സ്ഥിതി ചെയ്യുന്ന പാർട്ടി ഓഫീസിൽ ബി.ജെ.പി.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി., വൈസ്‌പ്രസിഡണ്ട് രാജൻ എം.വി., സുരശൻ , മോഹനൻ , ബാബു എന്നി വർ നേതൃത്വം നല്കി.