ഇരിക്കൂർ :- പൗരപ്രമുഖനും റബർ തോട്ടം ഉടമയും ഫാം ഉടമയും വ്യാപാരിയുമായ മധ്യ വയസ്കനെ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി.ഇരിക്കൂർ കനാറാബാങ്ക് പരിസരത്തെ സി.സി.അബ്ദുൽ ഖാദർ ഹാജി ( 65 ) യെ യാണ് പെരുമണ്ണിലെ സി.സി. റബർ തോട്ടത്തിലുള്ള സ്വന്തം കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്നലെ രാവിലെ വീട്ടിൽ നിന്നു പോകുമ്പോൾ അൽപം വൈകിയായിരിക്കും വരികയെന്ന് വീട്ടു കാരോട് പറഞ്ഞിരുന്നു . ഫോൺ വിളിച്ചപ്പോൾ മറുപടി കിട്ടാത്തതിനാൽ ബന്ധുക്കൾ അബ്ദുൽ ഖാദർ ഹാജിയെ കാണുന്നില്ലെന്നു ഉച്ചയോടെ ഇരിക്കൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സൈബർ സെൽ മുഖേന അന്വേഷിച്ചപ്പോൾ പെരുമണ്ണ് സി.പി.എ സ്റ്റോറിന്റെ പരിസരത്തുണ്ടെന്ന് മനസിലായി . തുടർന്ന് ബന്ധുക്കളും പൊലീസ് സംഘവും നട ത്തിയ തെരച്ചിലിലാണ് കെട്ടിടത്തിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത് . ഇയാളുടെ ക്വാർട്ടേഴ്സുകളിൽ നിരവധി അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട് . എസ്റ്റേറ്റിൽ അബ്ദുൽ ഖാദർ ഹാജിയുടെ കച്ചവട സ്ഥാപനങ്ങളും ഫാമുകളും ക്വാർട്ടേഴ്സുകളുമുണ്ട് . ഭാര്യ : സി.വി.സൈനബ . മക്കൾ : സി.വി.ഷബീന , ഷബ്നം ഷക്കീം ( മസ്ക്കറ്റ് ) . മരുമക്കൾ : സഈദ് ( സഊദി ) , ജാസിം ( മസ്ക്കറ്റ് ) . സഹോദരങ്ങൾ : സി.സി.അബൂബക്കർ ഹാജി ( ശ്രീകണ്ഠപുരം ) , സി.സി.മാമു ഹാജി പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം ) , ഇബ്രാഹിം ഹാജി ( ഇരിട്ടി ) , അബ്ദുല്ല ഹാജി ( വസ്ത്രവ്യാപാരി ഉളിക്കൽ ) , ഫാത്തിമ ഹജ്ജുമ്മ , ആസ്യ ഹജ്ജുമ്മ, അലീമ ഹജ്ജുമ്മ