കുറ്റ്യാട്ടൂർ:-ദേശീയപഞ്ചായത്ത് രാജ് ദിനാഘോഷത്തിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി അദ്ധ്യക്ഷത വഹിച്ചു.കില ആർ.പി.രാജൻ മാസ്റ്റർ വിശദീകരണം നടത്തി.യു.മുകുന്ദൻ, കെ.സി.അനിത, എൻ.പത്മനാഭൻ, കെ.നാണു എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രകാശൻ സ്വാഗതം പറഞ്ഞു.