പള്ളിയത്ത് യൂത്ത് കോൺഗ്രസ് കമ്മിറ്റി ഇഫ്താർ സംഗമവും റംസാൻ കിറ്റ് വിതരണവും നടത്തി

  


കുറ്റ്യാട്ടൂർ:പള്ളിയത്ത് ബൂത്ത് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നേതൃ ത്വത്തിൽഇഫ്താർ സംഗമവും കിറ്റ് വിതരണവും നടത്തി. പരിപാടി കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി. ഒ. മോഹനൻ ഉത്ഘാടനം ചെയ്തു. അമൽ കുറ്റ്യാട്ടുർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്, കെ. എസ്. യു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. വി. പി. അബ്ദുൽറഷീദ്, കോളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ കെ. എം. ശിവദാസൻ, മണ്ഡലം പ്രസിഡന്റ്മാരായ പി. വി സതീശൻ മാണിയൂർ, കെ. സത്യൻ കുറ്റിയാട്ടൂർ, വി. പദ്മനാഭൻ മാസ്റ്റർ, കോളച്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സജ്മ, മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി പി. കെ. സംശുദ്ധീൻ, പഞ്ചായത്ത്‌ മെമ്പർ മാരായ യൂസഫ് പാലക്കൽ, എ. കെ. ശശിധരൻ, കെ. കെ. എം. ബഷീർ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. ഹംസ ദാരിമി സ്വാഗതവും ഹാരിസ് ഇല്ലിക്കൽ നന്ദിയും പറഞ്ഞു

Previous Post Next Post