കുറ്റ്യാട്ടൂർ:- പാവന്നൂരിൽ കാറ്റിലും മഴയിലും ആയിരത്തിലധികം നേന്ത്രവാഴകൾ നശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് വീശിയടിച്ച കാറ്റിൽ പാവന്നൂരിലെ കെ.പി. അബ്ദുൾ അസീസിന്റെ തോട്ടത്തിലെ വാഴകളാണ് നശിച്ചത്.
രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അബ്ദുൾ അസീസ് പറഞ്ഞു. തരിശായിക്കിടക്കുന്ന സ്ഥലം വാടകയ്ക്കെടുത്ത് വർഷങ്ങളായി വാഴക്കൃഷി നടത്തിവരുന്ന കർഷകനാണ് അസീസ്.രണ്ട് മാസം മുമ്പ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ വാഴ കൊല സൗജന്യമായി നൽകിയിരുന്നു
പഞ്ചായത്തംഗം കെ.സി. അനിത, കൃഷി ഓഫീസർ കെ.കെ. ആദർശ് എന്നിവർ സ്ഥലം സന്ദർശിച്ചു