പാപ്പിനിശ്ശേരി പഞ്ചായത്തിന് വീണ്ടും ദേശീയ പുരസ്കാരത്തിളക്കം

 


പാപ്പിനിശ്ശേരി:- പ്രവർത്തന മികവിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വീണ്ടും ദേശീയ അവാർഡിന്റെ തിളക്കത്തിൽ പഞ്ചായത്ത് ഡെവലപ്മെൻറ് പ്ലാൻ അവാർഡും ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തികരൺ അവാർഡുമാണ് ഈ വർഷം ലഭിച്ചത്.

രണ്ട് വിഭാഗങ്ങളിലായി പാപ്പിനിശ്ശേരിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത് ആദ്യമായാണ്. 2019-20-ൽ മികച്ച പദ്ധതി രൂപവത്‌കരണത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.ദേശീയപഞ്ചായത്തീരാജ് ദിനമായ ഏപ്രിൽ 24-ന് ഡൽഹിയിൽ പ്രധാനമന്ത്രി അവാർഡുകൾ സമ്മാനിക്കും.

ശുചിത്വം, പൗരസേവനങ്ങൾ കുടിവെള്ളം, തെരുവുവിളക്ക്, അടിസ്ഥാനസൗകര്യങ്ങൾ, സ്ത്രീ, പട്ടികജാതി, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ദുരന്തനിവാരണം തുടങ്ങിയ മേഖലയിലെ പ്രവർത്തന മികവുകൾ പരിഗണിച്ചാണ് ശാക്തികരൺ അവാർഡ് ലഭിച്ചത്.

Previous Post Next Post