കണ്ണാടിപ്പറമ്പ്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രൊഫഷണൽ ബിരുദ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ചെയർപേഴ്സൺ വി ഗിരിജ, മെമ്പർമാരായ എ ശരത്,കെ പി ഷീബ,വി വി ഷാജി, അസിസ്റ്റന്റ് സെക്രട്ടറി ലീന ബാലൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.