ചേലേരി :- നൂഞ്ഞേരി ശ്രീ പൊട്ടൻ ദൈവസ്ഥാനം കളിയാട്ട മഹോത്സവം ഏപ്രിൽ 23, 24 തീയ്യതികളിലായി നടത്തപ്പെടുന്നു.
ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ദീപാരാധനയും 8 മണിക്ക് പുലിവേഷം മറിഞ്ഞ ഗുരുനാഥൻ ദൈവത്തിൻ്റെ തോറ്റവും തുടർന്ന് 11 മണിക്ക് ദൈവത്തിൻ്റെ പുറപ്പാടും നടക്കും.
ഏപ്രിൽ 24ന് പുലർച്ചെ 2 മണിക്ക് പൊട്ടൻ കുറത്തി, ഗുളികൻ എന്നീ സേവാ മൂർത്തികളുടെ പുറപ്പാട് നടക്കും.