കണ്ണാടിപ്പറമ്പ്:- വെണ്ടോട്-വള്ളുവന്‍കടവ് റോഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ടെയ്‌ലറിങ് കമ്പനിക്കു സമീപത്തെ വയലിലാണ് അജ്ഞാത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സംശയം. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ പോലിസ് സ്ഥലത്തെത്തി. 30 വയസ്സോളം പ്രായം തോന്നിക്കുന്ന യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലിസുമായി ബന്ധപ്പെടണമെന്ന് മയ്യില്‍ പോലിസ് അറിയിച്ചു.