നാറാത്ത് വാഹനാപകടം; സ്കൂട്ടർ ലോറിയിലിടിച്ച് കണ്ണാടിപ്പറമ്പിലെ വ്യാപാരി മരണപ്പെട്ടു

 

നാറാത്ത് :- സ്കൂട്ടർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ  കണ്ണാടിപ്പറമ്പ് നിടുവാട്ടിലെ വ്യാപാരിയായ പുല്ലുപ്പി പാറപ്പുറത്തെ ഇബ്രാഹിം ഹാജി ചെങ്ങളായി മരണപ്പെട്ടു.

ഇന്ന് രാവിലെ 8.30 മണിയോടെ നാറാത്ത് ടൗണിലാണ് അപകടം ഉണ്ടായത്. കമ്പിലിൽ നിന്ന് സാധനവും വാങ്ങി തൻ്റെ സ്കൂട്ടറിൽ  പോവുകയായിരുന്ന ഇദ്ദേഹം നാറാത്ത് ടൗണിലേക്കുള്ള ഇറക്കത്തിൽ വച്ച് നാറാത്ത് ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കമ്പിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കെ എം സി സി കണ്ണൂർ ജില്ല റിയാദ് കമ്മിറ്റി മുൻ പ്രസിഡണ്ടും, പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടുമാണ്. ദാറുൽ ഹസനാത്ത് വർക്കിംഗ് കമ്മിറ്റി മെമ്പറുമാണ് ഇദ്ദേഹം.

ഭാര്യ: മറിയം,

മക്കൾ: ജുനൈദ്, ജുമൈലത്ത്, ജുവൈരിയ

മരുമക്കൾ: റഹീം പുല്ലുപ്പി, അഫ്സൽ





Previous Post Next Post