സാക്ഷരതാ പഠിതാകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

 


മയ്യിൽ :- വേളം തുടർ വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷിക ആഘോഷത്തിന്റെ ഭാഗമായി സാക്ഷരതാ പഠിതാകളായ കണ്ടക്കൈയിൽ ഉള്ള ആമിന. ടി.വി. (65 ) . കദീജ ടി.വി (75) എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു.സർട്ടിഫിക്കറ്റ് വിതരണം മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  A T രാമചന്ദ്രൻ നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വിവി അനിത അധ്യക്ഷത വഹിച്ച ചടങ്ങിന് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്,വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ എം വി അജിത ,സതീദേവി സാക്ഷരത പ്രേരക് രത്നവല്ലി എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

Previous Post Next Post