തളിപ്പറമ്പ്:-വ്രത ശുദ്ധിയുടെ നവോന്മേഷം പകര്‍ന്ന് വിശ്വാസി ഹൃദയങ്ങളെ വിമലീകരിക്കുന്ന വിശുദ്ധ റമളാനില്‍ അല്‍മഖര്‍ റമളാന്‍ പ്രാര്‍ത്ഥന സംഗമം സംഘടിപ്പിക്കുന്നു.ഏപ്രില്‍ 10 നാളെ രാവിലെ 9.30 ന് നാടുകാണി ദാറുല്‍ അമാന്‍ കാമ്പസില്‍ ആയിരങ്ങള്‍ സംഗമിക്കുന്ന പ്രാര്‍ത്ഥന സംഗമത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സയ്യിദുമാരും പണ്ഡിതന്മാരും സംബന്ധിക്കും.നിരവധി ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ബായാര്‍ പ്രാര്‍ത്ഥന സദസ്സിന് നേതൃത്വം നല്‍കും.
അല്‍മഖര്‍ ജനറല്‍ മാനേജര്‍ പി.കെ.അലിക്കുഞ്ഞി ദാരിമി എരുവാട്ടിയുടെ അദ്ധ്യക്ഷതയില്‍ അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം നിര്‍വ്വഹിക്കും.പ്രമുഖ പ്രഭാഷകന്‍ ആലിക്കുഞ്ഞി അമാനി മയ്യില്‍ ഉദ്ബോധനം നടത്തും.
സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി വളപട്ടണം,എം.വി.അബ്ദുറഹ്മന്‍ ബാഖവി പരിയാരം ,പി.അബ്ദുല്‍ഹക്കീം സഅദി,അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി, മുഹമ്മദ്കുഞ്ഞി ബാഖവി മുട്ടില്‍, സയ്യിദ് മുഹമ്മദ് ആറ്റക്കോയ ബുഖാരി അടിപ്പാലം,സയ്യിദ് സഅദുദ്ധീന്‍ തങ്ങള്‍ വളപട്ടണം,സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര,സയ്യിദ് മഷ്ഹൂർ ഇമ്പിച്ചി കോയ തങ്ങൾ വളപട്ടണം,സയ്യിദ് സഅദ് ഹൈദ്രൂസി ഇരിക്കൂര്‍,സയ്യിദ് ഹദ്ധാദ് അമാനി വളപട്ടണം,അബ്ദുള്ള മുസ്‌ലിയാർ കടവത്തൂർ,മുഹമ്മദലി മുസ്ല്യാര്‍ നുച്ച്യാട്,മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി തുടങ്ങിയ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.സ്ത്രീകളടക്കം ആയിരങ്ങള്‍ക്ക് സംഗമിക്കാനുള്ള വിശാലമായ സൗകര്യമാണ് കാമ്പസില്‍ സജ്ജീകരിച്ചിട്ടുള്ളത്.പരിപാടിയോടനുബന്ധിച്ച്
പരിയാരം മെഡിക്കല്‍ കോളേജില്‍ വിപുലമായ ഇഫ്താര്‍ സംഗമങ്ങളും അല്‍മഖര്‍ ദഅ്‌വ-ശരീഅ വിദ്യാര്‍ത്ഥി സംഘടന അസാസിന്‍റെ നേതൃത്വത്തില്‍ കാരുണ്യം ദഅ്‌വ സെല്‍ അംഗങ്ങള്‍ കേരളത്തിലെയും അന്യ സംസ്ഥാനങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഇഫ്താര്‍ സദസ്സുകളും,റിലീഫ് പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളിലേക്ക് അല്‍മഖര്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തും.
അല്‍മഖര്‍ ജനറല്‍ സെക്രട്ടറി കെ.അബ്ദുറഷീദ് മാസ്റ്റര്‍ നരിക്കോട് സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ പി. മുഹമ്മദലി മൗലവി തിരുവട്ടൂർ നന്ദിയും പറയും.