കൊളച്ചേരി:- ജലജീവൻ പദ്ധതിയുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിലെ മുഴുവൻ വീടുകളിലെക്കും കുടിവെള്ളമെത്തിക്കുന്നതിൻ്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മുഴുവൻ വീടുകളിലും പൈപ്പ് ലൈൻ എത്തിച്ച് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തൊടെയുള്ള ജൽജീവൻ മിഷൻ പദ്ധതിയിൽ കൊളച്ചേരി പഞ്ചായത്തിൽ 43 കോടി രൂപ ചെലവഴിച്ച് പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ പ്രവർത്തികൾ കൊളച്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പുരോഗമിക്കുകയാണ്.