ശ്രീ കോട്ടാഞ്ചേരി പുതിയഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കമാകും


കണ്ണാടിപ്പറമ്പ്:-
കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി പുതിയഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്  എപ്രിൽ  20 ബുധനാഴ്ച  തുടക്കമാകും.കളിയാട്ട ദിവസമായ എപ്രിൽ 20 ബുധനാഴ്ച രാവിലെ ക്ഷേത്ര തന്ത്രി പടിഞ്ഞേറ്റാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമം ,,കലശം കുളി,മറ്റു വിശേഷ പൂജകൾ. വൈകുന്നേരം സന്ധ്യവേല, പുതിയഭഗവതിയുടെ തോറ്റം , വിഷ്ണുമൂർത്തിയുടെ തോറ്റവും

തുടർന്ന് വൈകുന്നേരം തെയ്യക്കാവുകളിലെ കർമ്മാനുഷ്ഠാനങ്ങളിൽ 65 വർഷം പൂർത്തീകരിക്കുന്ന  തറവാട്ട് കാരണവരും കോമരവുമായ എ.വി.ഹരിദാസനെയും തറവാട്ട് കാരണവൻമാരായ എ.വി രാമദാസൻ , എ.വി. പ്രേമചന്ദ്രൻ എന്നിവരെയും ആദരിക്കും  ആദരവ് ചടങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ എച്ച്. ഒ.ഡി.ഇ.കെ ഗോവിന്ദരാജ വർമ്മ ഉദ്ഘാടനം ചടങ്ങിൽ ആശംസയർപ്പിച്ച് മുൻ ആകാശവാണി ഡയറക്ടർ  ബാലകൃഷ്ണൻ കൊയ്യാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.    

21 വ്യാഴാഴ്ച ഉച്ചക്ക് കരവെയ്ക്കൽകർമ്മം തുട‌ർന്ന് ശാസ്തപ്പൻ തോറ്റം,ഭൈരവൻ തോറ്റം ,വിഷ്ണുമൂർത്തിയുടെ ഉച്ചതോറ്റവും , ഗുളികൻ വെള്ളാട്ടം ,ഉച്ചിട്ടമ്മയുടെ തോറ്റം, പുതിയഭഗവതിയുടെ കൊടിയില തോറ്റവും രാത്രി  കാരകയ്യേൽക്കൽ ,ഹവിസ്സ് വാരൽ ചടങ്ങുകളും ,22 വെള്ളിയാഴ്ച  പുലർച്ചെ ശാസ്തപ്പൻ ,ഭൈരവൻ ,ഗുളികൻ,ഉച്ചിട്ടമ്മ എന്നി തെയ്യക്കോലങ്ങൾ കെട്ടിയാടും വെള്ളിയാഴ്ച പുലർച്ചെ 4 ന് പുതിയഭഗവതിയും തുടർന്ന് വിഷ്ണുമൂർത്തി,ഉച്ചിട്ടമ്മയും കെട്ടിയാടിക്കും .ഉച്ചക്കു കരിയടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും.

Previous Post Next Post