കമ്പിൽ :- ഹൃദയാഘാ തത്തെത്തുടർന്ന് പറശിനിക്കടവ് സ്വദേശിയും കമ്പിൽ പന്ന്യങ്കണ്ടി താമസിക്കുന്ന കെ.പി.ഇബ്രാഹിം ഷാർജയിൽ വച്ച് മരണമടഞ്ഞു. കൊവ്വലിലെ കെ.പി.ഇബ്രാഹിം (68) ആണ് ഇന്നലെ രാവിലെ മരണമടഞ്ഞത്.
കഴിഞ്ഞ മാസം 25നാണ് ഷാർജയിലെ മക്കളുടെ അടുത്തേക്ക് ഇബ്രാഹിമും ഭാര്യയും പോയത്. ഇതിനിടെയുണ്ടായ ഹൃദ്രോഗത്തെത്തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരിക യായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് പന്ന്യൻ കണ്ടി ജുമാമസ്ജിദിൽ ഖബറടക്കും.
ഭാര്യ: ജമീല (പന്ന്യൻകണ്ടി)
മക്കൾ: ജസീം, ജസീൽ, ജംഷാദ്.
സഹോദരങ്ങൾ: ഫാത്തിമ (തവളപ്പാറ), അസ്മ (തളിപ്പറമ്പ്),ഹംസ, മുസ്തഫ, മൊയ്തു (മൂവരും കുഴിച്ചാൽ )