മയ്യിൽ :- മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി എഴുതാനും വായിക്കാനും അറിയാത്തവർക്കായി മലയാള ഭാഷാപോഷണ വേദി മയ്യിൽ ചിലമ്പൊലിയിൽ ആരംഭിച്ച ഗ്രാമർ അധിഷ്ഠിത ക്ലാസ്സുകൾ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മoത്തിൽ ഉദ്ഘാടനം ചെയ്തു.
രവി നമ്പ്രം അധ്യക്ഷത വഹിച്ചു. ജനു ആയിച്ചാങ്കണ്ടി, മനോമോഹനൻ മാസ്റ്റർ, മീനുമോഹനൻ എന്നിവർ നേതൃത്വം നല്കി.