കണ്ണൂർ: ഹൃദയാഘാതത്തെ തുടർന്ന് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഎം പാർട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജമ്മു കാശ്മീരിൽ നിന്നുമുള്ള കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.