കണ്ണൂർ :- പിണറായിയെ എതിർക്കാൻ വേണ്ടി കെ റെയിലിനെ തടയരുതെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്.ഗുണപരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളണം.
നാടിന്റെ വികസനത്തെ എതിർക്കുന്നവർ ഒറ്റപ്പെടും. ഇത്തരക്കാരെ ജനങ്ങൾ തള്ളിക്കളയും .വികസനത്തിനായി ഒറ്റക്കെട്ടായി നിൽക്കുന്നതിന് എന്താണ് തെറ്റ്? രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി.നടക്കില്ലെന്ന് കരുതിയ ഗെയിൽ പദ്ധതിയടക്കം നടപ്പാക്കി.
കോവിഡിനെ മാതൃകാ പരമായി കേരളം നേരിട്ടു.കേരളം നിക്ഷേപ സൗഹൃദമാക്കി.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനാണ് ബി ജെ പി ശ്രമിക്കുന്നത്.ഗവർണർ രാഷ്ട്രീയം കളിക്കുന്നത് അoഗീകരിക്കാനാവില്ല.സി പി എം പാർട്ടി കോൺഗ്രസ് വേദിയിൽതാൻ പങ്കെടുക്കുന്നത്.അതിൽ തനിക്ക് അഭിമാനമുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
കുമ്പളങ്ങിയിലെ ഒരു കോൺഗ്രസ് കുടുംബ ത്തിൽനിന്നാണ് താൻ വരുന്നത്. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സെസെമിനാറിൽ പങ്കെടുത്ത് സംസാരിക്കാനായതിൽ അഭിമാനമുണ്ടെന്ന് കെ.വി. തോമസ് പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത തന്റെ തീരുമാനം ശരിയായണെന്ന് തെളിഞ്ഞു. നെഹ്റുവിന്റെ സമീപനത്തിലേക്ക് കോൺഗ്രസ് നീങ്ങണം. കോൺഗ്രസും ഇടതുപക്ഷവും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇല്ലെങ്കിൽ രാജ്യത്ത് ജനാധിപത്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.തമിഴ്നാനാട് മുഖ്യമന്ത്രി സ്റ്റാലിൻ മുഖ്യപ്രഭാഷണം നടത്തി.