കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കേക്ക് നിർമ്മാണ പരിശീലനം നടത്തി

 


 കൊളച്ചേരി:-കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കണ്ണൂർ, അവളിടം യുവതി ക്ലബ്ബ് കൊളച്ചേരി എന്നിവരുടെ ആഭിമുഖ്യത്തിൽ യുവതി ക്ലബ്ബ് അംഗങ്ങൾക്കുള്ള സൗജന്യ തൊഴിൽ പരിശീലനം (കേക്ക് നിർമ്മാണം) കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമ എം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ അദ്ധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ജംഷീർ കെ വി തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ യുവതി ക്ലബ്ബ് സെക്രട്ടറി സബ്രീന സ്വാഗതവും പ്രസിഡണ്ട് ഹാജറ നന്ദിയും പറഞ്ഞു.

Previous Post Next Post