കാട്ടാമ്പള്ളി പദ്ധതി പ്രദേശത്തെ അനധികൃത ഭൂമി കൈയേറ്റം തടയണമെന്ന് സി പി ഐ

 

നാറാത്ത്:- കാട്ടാമ്പള്ളി പദ്ധതി പ്രദേശത്തെ അനധികൃത ഭൂമി കൈയേറ്റം  തടയണമെന്ന് സി പി ഐ നാറാത്ത്  ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കാല പഴക്കം മൂലം  ജീർണ്ണവസ്ഥയിലായ കാട്ടാമ്പള്ളിയുടെ പദ്ധതിയുടെ ഷട്ടർ പുനസ്ഥാപിക്കണമെന്നും, ഞായറാഴ്ചകളിൽ മുഴുവൻ ബസ്സുകളും സർവീസ് നടത്താനുള്ള സംവിധാനമൊരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം കെ എം മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പി പ്രമീള പതാക ഉയർത്തി.ബ്രാഞ്ച് സെക്രട്ടറി ടി സി ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പൊർട്ട് അവതരിപ്പിച്ചു. മയ്യിൽ മണ്ഡലം സിക്രട്ടറി കെ വി ഗോപിനാഥ് സംഘടനാ റിപ്പോർട്ടും  അവതരിപ്പിച്ചു.രാജൻ ആലക്കം പടിക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി പി പ്രമീള (സെക്രട്ടറി) ,പി വി രാജ് കുമാർ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Previous Post Next Post