പളളിപ്പറമ്പ്:-വനിത ലീഗ് കോടിപ്പോയിൽ ശാഖയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങളുടെ പേരിൽ ശാഖയിലെ മുഴുവൻ വീടുകളിലും ഹദിയയായി നേരിയരി വിതരണവും നടത്തി.ചടങ്ങിൽ കോടിപ്പോയിൽ ശാഖ വനിത ലീഗ് സെക്രട്ടറി റഷീദ സ്വാഗതം പറഞ്ഞു .വനിത ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി വി ഷമീമ അധ്യക്ഷത വഹിച്ചു .മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ .മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു .വനിത ലീഗ് പഞ്ചായത്ത് പ്രെസിഡന്റ് കെ .താഹിറ,എം .കെ മൊയ്‌ദുഹാജി,എം വി .മുസ്തഫ,എം .വി .ഷംസീർ,ടി.വി .മുജീബ്, എന്നിവർ സംസാരിച്ചു.ചടങ്ങിൽ കെ.കെ സാബിറ നന്ദി പറഞ്ഞു.