കണ്ണൂർ:- സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മഴയിലും കാറ്റിലും വൻനാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൈതേരിയിടം സ്വദേശി ജോയി ( 50 ) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി.
തിരുവനന്തപുരം പോത്തൻകോട് തൊഴിലുറപ്പ് ജോലിക്കിടെ ഒൻപത് പേർക്ക് മിന്നലേറ്റു. മലപ്പുറത്ത് വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരംവീണു. കോഴിക്കോട് കൊടുവള്ളിയിൽ തെങ്ങുവീണ് ഒരാൾക്ക് പരിക്കേറ്റു. തൃശൂർ ഒല്ലൂരിൽ മരംവീണ് ഏറനേരം ഗതാഗതം തടസപ്പെട്ടു.