വിഷുപൂജയ്ക്കായി ശബരിമല നട തുറന്നു


ശബരിമല:
മേടമാസ-വിഷുപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. തിങ്കളാഴ്ച രാവിലെ മുതൽ നട അടയ്ക്കുന്ന 18 വരെ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15-ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. 18-ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും.

Previous Post Next Post