മയ്യിൽ:- കാർപ്പെന്ററി തൊഴിലാലി പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കണമെന്ന് കാർപ്പെന്ററി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) മയ്യിൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു. മയ്യിൽ ഏരിയ സെക്രട്ടറി കെ.വി. പിവത്രൻ ഉദ്ഘാടനം ചെയ്തു.
പി. ഹരീന്ദ്രൻ പൊറോളം അധ്യക്ഷത വഹിച്ചു.പി.പി. രഘു, എ.പി. മോഹനൻ, എൻ.കെ. രാജൻ, പി.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: പി. ഹരീന്ദ്രൻ (പ്രസി.), യു.സി. വത്സൻ (സെക്ര.).