കണ്ണൂർ: മന്ത്രി എം.വി.ഗോവിന്ദൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ ദേശീയപാതയിൽ കണ്ണൂർ നഗരത്തിലെ ചെട്ടിപ്പീടികയ്ക്ക് സമീപം മന്ത്രി സഞ്ചരിച്ച കെ.എൽ.1 ബി.വൈ 9076 കാർ ഡിവൈഡറിൽ കയറിയാണ് അപകടം. ആർക്കും പരിക്കില്ല. മന്ത്രി മറ്റൊരു വാഹനത്തിൽ മൊറാഴയിലെ വീട്ടിലെത്തി.