പള്ളിദർസുകൾ നാടിന്റെ വെളിച്ചം: പി പി ഉമർ മുസ്‌ലിയാർ

 

കയ്യങ്കോട്:- പള്ളി ദർസുകൾ നാടിന്റെ ആത്മീയ വെളിച്ചമാണെന്നും അത് വ്യാപിപ്പിക്കാൻ മഹല്ലുകൾ പ്രവർത്തിക്കണമെന്നും കണ്ണൂർ ജില്ല സംയുക്ത മഹല്ല് ജമാഅത്ത് നാഇബ് ഖാളി പി.പി. ഉമർ മുസ്ല്യാർ പറഞ്ഞു. കയ്യങ്കോട് മഹല്ല് കമ്മിറ്റിയുടെ കീഴിൽ തുടക്കം കുറിച്ച ഹിദായത്തു ത്വലബ വിദേശി-സ്വദേശി ദർസിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഹല്ല് പ്രസിഡണ്ട് റഫീഖ് മൗലവി അദ്യക്ഷത വഹിച്ചു . നൂത്തേരി ദർസ് മുദർരിസ് അഷ്‌റഫ് അൽ-ഖാസിമി സന്ദേശ പ്രഭാഷണവും കയ്യങ്കോട് മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ യമാനി അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. മദ്റസ സ്വദർ മുഅല്ലിം അശ്രഫ് ഫൈസി പഴശ്ശി, കയ്യങ്കോട് ദർസ് മുദരിസ്  സയ്യിദ് ശിബിലി ഫൈസി അൽ-ബുഖാരി. കയ്യങ്കോട് മഹല്ല് യു.എ.ഇ. കമ്മിറ്റി ജൊ. സെക്രട്ടി അബ്ദുള്ള മംഗോളിൽ, പള്ളി പുനർ നിർമാണ കമ്മിറ്റി ചെയർമാൻ യു.കെ.ആദം ഹാജി, നൂത്തേരി മഹല്ല് മുതവല്ലിമാരായ  മുഹമ്മദ് കുട്ടി ഹാജി, ശാദുലി ഹാജി, നൂഞ്ഞേരി സംയുക്ത മഹല്ല് കൂട്ടായ്മ പ്രസിഡണ്ട് മേമി നൂഞ്ഞേരി , നൂത്തേരി മദ്റസ കമ്മിറ്റി സെക്രട്ടറി ഷാഹുൽ ഹമീദ് തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. 

കെ.വി. അബ്ദുൽ മജീദ് മൗലവി . സാജുദ്ദീൻ അൻവരി, അസ് ലം ഫൈസി, നസീർ യമാനി , യൂസഫ് ഫൈസി , അബ്ബാസ് ഫൈസി സംബന്ധിച്ചു. ശംസുൽ ഉലമ മൗലീദും നൂഞ്ഞേരി ദർസ് വിദ്യാർഥികൾ ഒരുക്കിയ ഇശ്ഖെ മദീന ആസ്വാദന സദസ്സും നടന്നു. ടി.വി. നിയാസ് അസ്അദി സ്വാഗതവും കെ. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

Previous Post Next Post