വാരം:-റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് വാഹനമിടിച്ച് മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി.വാരം വലിയന്നൂരിലെ പി.സി.മുഹമ്മദ്- ആയിഷ ദമ്പതികളുടെ മകൻ ആസിമ മൻസിലിൽ മുഹമ്മദ് റഫീഖ് (42) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 11.30 മണിയോടെ മുണ്ടയാട് വൈദ്യർ പീടികക്ക് സമീപത്തായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട ഇയാളെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെയിൻ്റിംഗ് തൊഴിലാളിയാണ്.ഭാര്യ. സാജിദ(കണ്ണാടിപ്പറമ്പ്), മക്കൾ: മുഹമ്മദ്റാസിൻ, സ്വാലിഹ്, റിസ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൾ ഖാദർ ,കമാൽ, മറിയം, ആസിമ. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. അപകടത്തെ തുടർന്ന് നിർത്താതെ പോയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നിർദേശപ്രകാരം എസ്.ഐ.സി.എച്ച്.നസീബിൻ്റെ നേതൃത്വത്തിൽ സമീപത്തെ കെട്ടിടങ്ങളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി.