മയ്യില്‍ ടൗണില്‍ മുഴുവന്‍ സമയങ്ങളിലും പൊലീസ്, ഹോംഗാര്‍ഡ് സേവനം ഏര്‍പ്പെടുത്തണം: വ്യാപാരി വ്യവസായി ഏകോപന സമിതി



മയ്യിൽ:കണ്ണൂര്‍വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് കടന്ന് പോകുന്ന മയ്യില്‍ ടൗണില്‍ മുഴുവന്‍ സമയങ്ങളിലും പൊലീസ്, ഹോംഗാര്‍ഡ് സേവനം ഏര്‍പ്പെടുത്തണമെന്നും വാഹന പാര്‍ക്കിങ് സംവിധാനം ഇല്ലാത്ത മയ്യില്‍ ടൗണില്‍ പാര്‍ട്ടി ഓഫിസ് മുതല്‍ ചെക്യാട്ട് കാവ് വരെയും, കണ്ടക്കൈ റോഡു വരെയും മയ്യില്‍ ചാലോട് പ്രധാന റോഡിന്റെ വശങ്ങളില്‍ ഇന്റര്‍ലോക്ക് പാകി വാഹന പാര്‍ക്കിങിന് സൗകര്യമൊരുക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി ബാസിത് പുനത്തില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മജീദ്, പുതിയതെരു മേഖല കമ്മിറ്റി അംഗം പി.പി ഗോപിനാഥന്‍, യൂണിറ്റ് മുന്‍ പ്രസിഡന്റ് പി.പി സിദ്ദീഖ്, വൈസ് പ്രസിഡണ്ട് എം.ഒ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഭാരവാഹികള്‍: പി.പി സിദ്ദീഖ് (പ്രസിഡണ്ട്), എ രാജീവന്‍  മാണിക്കോത്ത് (സെക്രട്ടറി), യു.പി മജീദ് (ട്രഷർ).

Previous Post Next Post