കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ ഡി.വൈ.എഫ്.ഐ.കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവ്അപ്പു വൈദ്യർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും പി.വി.നാരായണൻ സ്മാരക റണ്ണേഴ്സ് ട്രോഫി ക്കും വേണ്ടിയുള്ള ഒന്നാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറിൻ്റെ
രണ്ടാം സെമി ഫെനലിൽ ജി.എഫ്.സി.കമ്പിലും എക്സ്.ഗൾഫ് പാറപ്പുറവും തമ്മിലുള്ള വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജി.എഫ്.സി.കമ്പിൽ ഫൈനലിലെത്തി നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ജി.എഫ്.സി.കമ്പിലുംജിംഖാന എഫ് സി പളളിപ്പറമ്പും ഏറ്റുമുട്ടും