മയ്യിൽ:- പവർ സ്പോർട്സ് ക്ലബ്ബ് ,മയ്യിൽ സി.ആർ.സി, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള സമ്മർ ബാസ്ക്കറ്റ് ബോൾ കോച്ചിങ്ങ് ക്യാമ്പിൻ്റെ ഉദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ന നിർവഹിച്ചു.
ഓരോ ഗ്രാമ പഞ്ചായത്തിനും ഒര് അഭിമാന ടീം കായിക മേഖലയിൽ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം നമ്മൾ നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ദേശീയ വനിതാ ബാസ്ക്കറ്റ് ബോൾ താരവും കോച്ചുമായ അഞ്ജു പവിത്രൻ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകും. എല്ലാ ദിവസവും രാവിലെ അവധിക്കാല പരിശീലനമുണ്ടായിരിക്കും.
മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ ബാസ്ക്കറ്റ് ബോൾ മൈതാനത്ത്‌വെച്ച് നടന്ന ചടങ്ങിൽ ബാബു പണ്ണേരി( സംഘാടക സമിതി ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു. രമേശ് ചന്ദ്രൻ (സംഘാടക സമിതി കൺവീനർ)സ്വാഗതം പറഞ്ഞു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ വിജയൻ ,പി കെ നാരായണൻ, പി.കെ പ്രഭാകരൻ (സെക്രട്ടറി, സി.ആർ.സി ) കെ.ഗംഗാധരൻ, കെ.കെ ഭാസ്ക്കരൻ(പ്രസിഡണ്ട് സി.ആർ.സി) കോച്ച് അഞ്ജു പവിത്രൻ എന്നിവർ സംസാരിച്ചു.