കയ്യങ്കോട് ശാഫി ജുമാ മസ്ജിദിൽ മത പഠനം ഇന്ന് ആരംഭിക്കം

 


കയ്യങ്കോട് : നൂഞ്ഞേരി ഹിദായത്തു ത്വലബാ ദർസിന്റെ സഹകരണത്തോടെ കയ്യങ്കോട് മഹല്ല് കമ്മിറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ദർസ് ഉദ്ഘാടനം ഇന്ന് രാത്രി 7 മണിക്ക് കയ്യങ്കോട് ശാഫി ജുമാ മസ്ജിദിൽ നടക്കും. പരിപാടി സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി പി പി ഉമർ മുസില്യാർ കൊയ്യോട് ഉദ്ഘാടനം നിർവഹിക്കും . ഉസ്താദ് അഷ്‌റഫ് അൽ ഖാസിമി സന്ദേശ പ്രഭാഷണവും കയ്യങ്കോട് മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുറഹ്മാൻ യമാനി അനുഗ്രഹ പ്രഭാഷണവും നടത്തും. 

മദ്‌റസ സദർ ഉസ്താദ് അഷ്‌റഫ് ഫൈസി പഴശ്ശി , കയ്യങ്കോട് ദർസ് മുദരിസ് സയ്യിദ് ശിബിലി ഫൈസി അൽ ബുഖാരി തുടങ്ങി പ്രമുഖർ സംബന്ധിക്കും .തുടർന്ന് ഹിദായത്തു ത്വലബാ നൂഞ്ഞേരി ദർസ് ഇശ്ഖുൽ മദീന ബുർദ വിംഗ്‌ അവതരിപ്പിക്കുന്ന മദ്ഹേ റസൂൽ മജ്‌ലിസ് ഉണ്ടായിരിക്കും .

Previous Post Next Post