എസ് ടി യു കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

 

കണ്ണൂർ :-കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പായി  നദികളിൽ അടിഞ്ഞ് കൂടിയ മണൽ എടുത്തു മാറ്റാൻ അനുമതി നൽകണമെന്നും, നടപടി വൈകിയാൽ നദികളുടെ ഒഴുക്ക് തടസ്സപ്പെടുകയും കര ഇടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാവുമെന്നും എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് - മുൻസിപൽ തലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മണൽത്തെഴിലാളികൾക്ക് അവരുടെ സംഘടന മുഖാന്തിരം സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകണമെന്നും എം എ കരിം കൂട്ടി ചേർത്തു. നിർമ്മാണ തൊഴിലാളി ഫെഡറേഷൻ എസ് ടി യു  സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മണൽ വാരൽ നിരോധനം പിൻവലിക്കുക, ക്ഷേമനിധി പ്രവത്തനം കാര്യക്ഷമമാക്കുക, ക്ഷേമനിധി പെൻഷനും സാമുഹിക പെൻഷനും മാസംതോറും കൃത്യയമായും വിതരണം ചെയ്യുക , നിർമ്മാണ മേഖലയിലെ അസംസ്കൃത സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ . ജന.സെക്രട്ടറി ആലികുഞ്ഞി പന്നിയുര് ആധ്യക്ഷത വഹിച്ചു. കെ ഉമ്മർ , പി ഹംസ ഹാജി, പാലക്കൽ സാഹിർ , അബ്ദു മൂന്നാംകുന്ന്, പി കെ സീനത്ത്, കെ പി കാദർ, എ പി ഇബ്രാഹിം, കെ പി അമർ , ടി മൻസൂർ ,എം ഇബ്രാഹിം, പി വി മനോഹരൻ ,  കെ പി യൂസഫ് , സലാം കമ്പിൽ , സംസാരിച്ചു .വി കരീം , ഷഫീഖ്, സുരേന്ദ്രൻ ,അനിൽ കുമാർ , പി സത്താർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.



Previous Post Next Post