കൂത്തുപറമ്പ്:- കൂത്തുപറമ്പി ടൗണിലെ എലിപ്പറ്റിച്ചിറയിൽ ബൈക്ക് അപകടത്തിൽ യുവാവിന് പരുക്കേറ്റു. പാച്ചപ്പൊയ്കയിലെ സി.കെ.ഹൗസിൽ പി.കെ.ഷാനിഫിനാണ് പരുക്കേറ്റത്. ഷാനിഫിനെ കണ്ണൂർചാലമിംസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. രാവിലെ ഉണ്ടായ ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ലേബൈക്ക് സുരക്ഷാ ഭിത്തിയിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.