കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽഡി.വൈ.എഫ്.ഐ.കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവ്അപ്പു വൈദ്യർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും പി.വി.നാരായണൻ സ്മാരക റണ്ണേഴ്സ് ട്രോഫി ക്കും വേണ്ടിയുള്ള ഒന്നാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറിൻ്റെ മൂന്നാം ദിവസം യുവധാര മാളികപ്പറമ്പ് എക്സ് ഗൾഫ് പാറപ്പുറവും തമ്മിലുള്ള വാശിയേറിയ മത്സരത്തിൽ എക്സ് ഗൾഫ് പാറപ്പുറം 3 - 1 ന് വിജയിച്ചു. ബുധനാഴ്ച ജി.എഫ്.സി. കമ്പിലും ഇ.എം എസ് നെടിയേങ്ങയും ഏറ്റുമുട്ടും