പ്രഭാഷണം സംഘടിപ്പിച്ചു


 മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണർസ് യൂനിയൻ ( KSSPU) മയ്യിൽ, മയ്യിൽ വെസ്റ്റ് എന്നീ യൂണിറ്റുകളുടെ സാംസ്കാരിക വേദികളുടേയും വനിതാവേദികളുടേയും സംയുക്താഭിമുഖ്യത്തിൽ " ഫോക്ക്ലോറും പ്രാദേശികതയും" എന്ന വിഷയത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസിലെ റിസർച്ച് ഓഫീസർ സി.എം. സുധീഷ് കുമാർ പ്രഭാഷണം നടത്തി.

 തുടർന്ന്" മഴക്കാല രോഗങ്ങൾ" എന്ന വിഷയത്തിൽ നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത് ഇൻസ്പെക്ടർ കെ.വത്സലയുടെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടന്നു.  സി.സി.രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി.യശോദ ടീച്ചർ, സി.വി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. 

എ.വി. വത്സല ഗാനാലാപനം നടത്തി. പി.വി.രാജേന്ദ്രൻ സ്വാഗതവും, കെ.നാരായണൽ മാസ്റ്റർ നന്ദിയും പറഞ്ഞു.



Previous Post Next Post