കൊളച്ചേരി :- മോറാഴ സമരനായകൻ സഖാവ് അറക്കൽ കുഞ്ഞിരാമൻ്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീധരൻ സംഘമിത്ര രചിച്ച സഖാവ് അറാക്കൽ നാടകത്തിൻ്റെ ആദ്യാവതരണം പാടിക്കുന്ന് രക്തസാക്ഷി ദിനവും, അറാക്കൽ ചരമദിനവുമായ മെയ് 4ന് നടക്കുകയാണ്.
പാടിക്കുന്ന് രക്തസാക്ഷികളായ രൈരു നമ്പ്യാർ ,ഗോപാലൻ ,കുട്യപ്പ കെ .പി ആർ ഗോപാലൻ, വിഷ്ണു ഭാരതീയൻ എന്നീ സഖാക്കൾ കഥാപാത്രങ്ങളായി വരുന്ന നാടകത്തിൽ 1940 മുതൽ 1950 വരെയുള്ള കാലഘട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയും ,കർഷക സംഘവും, ജന്മി നാടുവാഴിത്വത്തിനെതിരെ നടത്തിയ പോരാട്ടങ്ങൾ ,മോറാഴ സമരം ,നെല്ലെടുപ്പ് സമരം എന്നിവ ഉൾപെടുത്തിയിട്ടുണ്ട്.
ശ്രീധരൻ സംഘമിത്രയുടെ ഇരുപത്തൊമ്പതാമത് നാടകമാണ് സഖാവ് അറാക്കൽ. പ്രശസ്ത നാടക സംവിധായകൻ ഹരിദാസ് ചെറുകുന്ന് സംവിധാനം ചെയ്ത നാടകത്തിലെ കവിതകൾ കരിവെള്ളൂർ മുരളിയുടെതാണ്.കരിങ്കൽ കുഴി ഭാവന ഗ്രൗണ്ടിലാണ് ആദ്യാവതരണം നടക്കുന്നത്.
പുഷ്പജൻ മാസ്റ്റർ അറാക്കലായും ശ്രീജിഷ വിനോദ് മാധവിയായും അശോകൻ വള്ളിത്തോട് ജോർജ് റേ ആയും വത്സൻ കൊളച്ചേരി അധികാരിയായും വേഷമിടുന്നു.