കണ്ണാടിപ്പറമ്പ്:- വാക്കേഴ്സ് ക്ലബ് കണ്ണാടിപ്പറമ്പ്, നൂർ മലബാർ ഐ കേർ ഹോസ്പിറ്റൽ കണ്ണൂർ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണ്ണയവും നടത്തി. ദേശസേവ യു പി സ്ക്കൂളിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവ്വഹിച്ചു.
വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് എം.വി. ജനാർദ്ദനൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രൻ കെ.പി ക്യാമ്പിനെ പറ്റി വിശദീകരിച്ചു. കെ.എൻ മുസ്തഫ, പി.പി രാധാകൃഷ്ണൻ , അഡ്വ. പ്രകാശ് ബാബു കെ.കെ, ടി. അരവിന്ദാക്ഷൻ ചേലേരി, എ.വി ശൈലജ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വാക്കേഴ്സ് ക്ലബ് സെക്രട്ടറി സി.അബ്ദുൾ റസാഖ് സ്വാഗതവും.എം വി സത്യനാരായണൻ നന്ദിയും പറഞ്ഞു.
ഡോ.ഹെന്റേഴ്സൺ ഹെൻറിയുടെ നേതൃത്വത്തിൽ നടന്ന കേമ്പിൽ 150 പേരുടെ സൗജന്യ പരിശോധനയും, അർഹരായവർക്ക് സൗജന്യമായി കണ്ണട വിതരണവും നടത്തി. ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യ നിരക്കിൽ തുടർ ചികിത്സയും സൗജന്യ തിമിര ശസ്ത്രക്രിയ എന്നിവയും കേമ്പിൽ പങ്കെടുത്തവർക്ക് ലഭിക്കുന്നതാണ് . കാരുണ്യ സുരക്ഷ - ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടവർക്കുള്ള ആരോഗ്യ കാർഡ് പുതുക്കുന്നതിനുള്ള സൗകര്യം ക്യാമ്പ് വഴി ചെയ്തു കൊടുത്തു.