തൃക്കാക്കരയിൽ ഇടതിനൊപ്പം,ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെവി തോമസ്

 

എരണാകുളം:-തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ ജീവിക്കുമെന്നും അതിലൊരു മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് ഒരു ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമല്ല. അതിനൊരു വ്യക്തമായ കാഴ്ചപ്പാടും ചരിത്രവുമുണ്ട്. അദ്ദേഹം പറഞ്ഞു.

Previous Post Next Post