മയ്യിൽ:-മുസ്ലിം ലീഗ് പെരുവങ്ങൂർ ശാഖ വർഷം തോറും നടത്തിവരാറുള്ള പെരുന്നാൾ കിറ്റ് വിതരണം മുസ്ലിം ലീഗ് മണ്ഡലം ഉപാധ്യക്ഷൻ ബഹു: അസൈനാർ മാസ്റ്റർ യൂത്ത് ലീഗ് ശാഖ പ്രസിഡൻ്റ് റഫീഖ് സാഹിബിന് നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
മുസ്ലിം ലീഗ് പെരുവങ്ങൂർ ശാഖ കമ്മിറ്റി നടത്തുന്ന പ്രവർത്തനവും, വർഷങ്ങളായി മുടങ്ങാതെ നടത്തി വരാറുള്ള റിലീഫ് പ്രവർത്തനവും മഹത്തരമായതും, മാതൃകാപരവു മാണെന്ന് അസൈനാർ മാസ്റ്റർ പറഞ്ഞു
മുസ്ലിം ലീഗ് ശാഖ പ്രസിഡൻ്റ് അഷ്റഫ് സാഹിബിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ മുസ്ലിം ലീഗ് മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞഹ്മദ് കുട്ടി സാഹിബ്,
മുസ്ലിം ലീഗ് മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുല്ല സാഹിബ്,പ്രവാസി ലീഗ് മയ്യിൽ പഞ്ചായത്ത് ജ: സെക്രട്ടറി അബ്ദുറഹ്മാൻ മയ്യിൽ,
മുസ്ലിം യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് ട്രഷറർ തശ്രീഫ് സിപി._
യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത് ജോയിൻ സെക്രട്ടറി ജബ്ബാർ എംവി_
_യൂത്ത് ലീഗ് ഇരുവപ്പുഴ നമ്പ്രം ശാഖ പ്രസിഡൻ്റ് ജമാൽ സാഹിബ്
മുസ്ലിം ലീഗ് ശാഖ രക്ഷാധികാരി ഇബ്രാഹിം സാഹിബ് തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് ലീഗ് ശാഖ ജ: സെക്രട്ടറി ജംഷീർ എംവി
യൂത്ത് ലീഗ് നേതാക്കളായ റംഷാദ് സാഹിബ്,അഷ്റഫ് എംവി, സിനാൻ തുടങ്ങിയവർ പെരുന്നാൾ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
ജബ്ബാർ എംവി സാഹിബ് സ്വാഗതവും, റഫീഖ് സിവി നന്ദിയും പറഞ്ഞു.