പ്രതീകാത്മക മാവില വിൽപനാ സമരം തിങ്കളാഴ്ച


കുറ്റ്യാട്ടൂർ :-
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ശേഖരിച്ചു നൽകിയ മാവിലയ്ക്ക് പകരം വണ്ടി ചെക്ക് നൽകിയ കമ്പനിക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിലും കുടുംബശ്രീ  പ്രവർത്തകർക്ക് എത്രയും പെട്ടെന്ന് മാവില വിറ്റ തുക കൈമാറണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ  മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 30ന് രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് പ്രതീകാത്മക മാവില വിൽപ്പന നടത്തുന്നു.

Previous Post Next Post